ടാറ്റാ മോട്ടോഴ്‌സ് വാണിജ്യം, യാത്രാ വാഹനം ഇവ പ്രത്യേക കമ്പനിയാകും

Posted on: March 5, 2024

ന്യൂഡല്‍ഹി : വാണിജ്യ, യാത്രാ വാഹന പ്രത്യേക ലിസ്റ്റഡ് കമ്പനികളാക്കി വിഭജിക്കുമെന്നു ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. ഇലക്ട്രിക് വാഹനം, ജാഗ്വര്‍ ലാന്‍ഡ് റോവര്‍(ജെഎല്‍ആര്‍) അടക്കമുള്ള യാത്രാ വാഹന ബിസിനസ് ഒറ്റകമ്പനി ആകും. വാണിജ്യ വാഹന ബിസിനസും അതുമായി 3 വിഭാഗങ്ങളെ രണ്ടു നിക്ഷേപങ്ങളും ബന്ധപ്പെട്ട വേറൊരു കമ്പനിയുമായി മാറും.

വിഭജനത്തെ തുടര്‍ന്ന് രൂപം നല്‍കുന്ന രണ്ടു കമ്പനികളിലും നിലവിലെ ഓഹരി ഉടമകള്‍ക്ക് തുല്യ അളവില്‍ ഓഹരി ഉടമസ്ഥത ലഭിക്കും. വിവിധ അനുമതികള്‍ ലഭിച്ച് വിഭജനം പൂര്‍ത്തിയാകാന്‍ 12-15 മാസം എടുത്തേക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ അറിയിച്ചു.

 

TAGS: Tata Motors |