ടാറ്റാ ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്തി

Posted on: February 14, 2024

ന്യൂഡല്‍ഹി : ബാറ്ററിയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് രണ്ട് ഇലക്ട്രിക് വാഹനമോഡലുകളുടെ വിലയില്‍ 1.2 ലക്ഷം രൂപ വരെ കുറവ് വരുത്തി. നെക്‌സണ്‍, തിയാഗോ എന്നിവയുടെ ഇലക്ട്രിക് മോഡലുകള്‍ക്കാണ് വില കുറയുക.

നിലവില്‍ 14.49 ലക്ഷംരൂപ മുതലാണ് നെക്‌സണിന്റെ വില. 7.99 ലക്ഷം രൂപയില്‍ തുടങ്ങുന്ന തിയാഗോയുടെ വിലയില്‍ 70,000 രൂപ കുറവ് വരും. പുതിയ മോഡലായ പഞ്ചിന്റെ വിലയില്‍ മാറ്റമില്ല. സമീപ ഭാവിയില്‍ ബാറ്ററിയുടെ വില വീണ്ടും കുറയുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ പ്രതീക്ഷ.

 

TAGS: Tata Motors |