ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ 7 ഇന്ത്യൻ കമ്പനികൾ

Posted on: July 23, 2015

Fortune-Global-500-Big

മുംബൈ : ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളുടെ ഫോർച്യൂൺ ലിസ്റ്റിൽ ഏഴ് ഇന്ത്യൻ കമ്പനികൾ. 74 ബില്യൺ ഡോളർ വരുമാനമുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ 119 റാങ്കോടെ ഇന്ത്യൻ കമ്പനികളിൽ ഒന്നാമതായി. റിലയൻസ് ഇൻഡസ്ട്രീസ് (62 ബില്യൺ ഡോളർ വരുമാനം) 158 സ്ഥാനത്തും ടാറ്റാ മോട്ടോഴ്‌സ് (42 ബില്യൺ ഡോളർ) 254 സ്ഥാനത്തുമുണ്ട്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (42 ബില്യൺ ഡോളർ) 260 സ്ഥാനത്തും ഭാരത് പെട്രോളിയം (40 ബില്യൺ ഡോളർ) 280 സ്ഥാനത്തും ഹിന്ദുസ്ഥാൻ പെട്രോളിയം (35 ബില്യൺ ഡോളർ), ഒഎൻജിസി (26 ബില്യൺ ഡോളർ) 449 സ്ഥാനത്തും ഇടംപിടിച്ചു.

ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികളുടെ ലിസ്റ്റിൽ വാൾമാർട്ട് ആണ് ഒന്നാമത്. അഞ്ഞൂറ് കമ്പനികളും കൂടി 2014 ൽ 31.2 ട്രില്യൺ ഡോളർ വരുമാനവും 1.7 ട്രില്യൺ ഡോളർ ലാഭവും നേടി. 36 രാജ്യങ്ങളിലായി 65 ദശലക്ഷം പേർക്ക് തൊഴിൽ നൽകിവരുന്നു.