ഉയര്‍ന്ന റേറ്റിംഗ് നേടി ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയറും സഫാരിയും

Posted on: December 21, 2023

മുംബൈ : വാഹനങ്ങളുടെ സുരക്ഷാശേഷി പരിശോധിച്ച് സ്റ്റാര്‍ റേറ്റിംഗ് നല്‍കാന്‍ ഇന്ത്യ ആവിഷ്‌കരിച്ച ഭാരത് ന്യൂകാര്‍ അസസ്‌മെന്റ് പ്രോഗ്രാമില്‍ (ബിഎന്‍ കാപ്) ആദ്യമായി പരിശോധിച്ച 2 വാഹനങ്ങളും ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് നേടി.

ടാറ്റ മോട്ടോഴ്‌സിന്റെ എസ് യുവികളായ ഹാരിയറും സഫാരിയും കുട്ടികളുടെ സുരക്ഷ, മുതിര്‍ന്നവരുടെ സുരക്ഷ എന്നീ രണ്ടു വിഭാഗങ്ങളിലും 5-സ്റ്റാര്‍ റേറ്റിംഗാണു നേടിയത്. ആഗോളറേറ്റിംഗ് ആയ ജി എന്‍ കാപ്പിലും ഇവ 5-സ്റ്റാര്‍ നേടിയിരുന്നു.