ഐ സി ഐ സി ഐ ബാങ്കിൽ എൻ ആർ ഐ അഡ്വാന്റേജ് സ്‌കീം

Posted on: September 25, 2014

Icici-bank-logo-sപ്രവാസി ഇന്ത്യാക്കാർക്ക് ഏറെ പ്രയോജനകരമായ എൻ ആർ ഐ അഡ്വാന്റേജ്’ പദ്ധതി ഐ സി ഐ സി ഐ ബാങ്ക് പ്രഖ്യാപിച്ചു. നാട്ടിലെ വിവിധ സാമ്പത്തികേതര സേവനങ്ങൾക്കും ഓൺലൈൻ ഷോപ്പിംഗ് ഇടപാടുകൾക്കും മികച്ച തോതിലുള്ള റിഡക്ഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

എൻ ആർ ഐ പ്രീമിയ, എൻ ആർ ഐ പ്രോ, എൻ ആർ ഐ സേവിംഗ്‌സ് അക്കൗണ്ടുള്ള ഐ സി ഐ സി ഐ ബാങ്കിന്റെ ഇടപാടുകാർക്കു വേണ്ടിയുള്ളതാണ് എൻ ആർ ഐ അഡ്വാന്റേജ്. പദ്ധതിയിൽ ചേരുന്നവർക്ക് അപ്പോളോ ഹോസ്പിറ്റലിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പിന് പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും. അപ്പോളോ വൈറ്റ് ഡെന്റൽ ശൃംഖലയിൽ ദന്ത ചികിൽസാ ചെലവിനും ഡിസ്‌കൗണ്ട് അനുവദിക്കും. ഓൺലൈൻ ഷോപ്പിംഗിനും യുവർമാൻ ഇൻ ഇന്ത്യയുടെ സേവന ഇടപാടുകൾക്കും പദ്ധതിയിലൂടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ്.