ഐസിഐസിഐ കോൾ2റെമിറ്റ് ലോഞ്ച് ചെയ്തു

Posted on: October 2, 2014

Icici-bank-logo-sഐസിഐസിഐ ബാങ്ക് മണി2ഇന്ത്യഡോട്ട്‌കോം ഉപഭോക്താക്കൾക്കുവേണ്ടി പുതിയ സേവന പദ്ധതിയായ കോൾ2റെമിറ്റ് ആരംഭിച്ചു. മണി2ഇന്ത്യ(എം2ഐ)യുടെ 24X7 കസ്റ്റമർ കെയറിലേക്കു വിളിച്ചാൽ മാത്രം മതി പണം നിക്ഷേപിക്കുന്നതും പണംഅയക്കുന്നതും വളരെ അനായാസമായി ചെയ്യാനാകും. രാജ്യത്ത് ഒരു ബാങ്ക് ഈ സേവനം ആരംഭിക്കുന്നത് ആദ്യമായാണ്.

ഉപഭോക്താവ് പണം അയക്കുവാൻ ഏത് സമയത്ത് ആഗ്രഹിക്കുമ്പോഴും അപ്പോഴെല്ലാം സ്വന്തം ഇഷ്ടപ്രകാരം വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, കോൾ2റെമിറ്റ് എന്നിവയിൽ ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാൻ ഇതോടെ കഴിയുന്നു. കോൾ 2 റെമിറ്റ് ഉപയോഗിക്കുന്നതാകട്ടെ വളരെ എളുപ്പവുമാണ്.

24 മണിക്കൂറും സഹായം ലഭിക്കുന്ന കസ്റ്റമർ കെയർ സെന്ററിലേക്കു ആദ്യം വിളിക്കുക. തുടർന്നു ആധികാരികമായി വ്യക്തമാക്കി ആവശ്യം അറിയിക്കുക. വളരെ വേഗം ഇടപാടും പൂർത്തിയാക്കാനാകും. മികച്ച വിനിമയ നിരക്ക്, എക്‌സ്‌ക്ലൂസീവ് ആയ ഓഫറുകൾ, അതേപോലെ പ്രയാസം ഇല്ലാതെയുള്ള പണ കൈമാറ്റം എന്നിവ കോൾ 2 റെമിറ്റിന്റെ മാത്രം പ്രത്യേകതയാണെന്ന് ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് പ്രസിഡന്റ് വിജയ് ചന്ദോക്ക് പറഞ്ഞു. പറഞ്ഞു.