ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് വിഭവസമാഹരണം വിജയം

Posted on: May 27, 2016

Etihad-Airways-Takes-off-Bi

കൊച്ചി : ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് വികസന പ്രവർത്തനങ്ങൾക്കായി 500 മില്യൺ ഡോളർ സമാഹരിച്ചു. കഴിഞ്ഞ വർഷം ബോണ്ടുകളിലൂടെ 700 മില്യൺ ഡോളർ കണ്ടെത്തിയിരുന്നു. ഇത്തിഹാദ് എയർവേസ്, ഇത്തിഹാദ് എയർപോർട്ട് സർവീസസ്, എയർബെലിൻ, എയർ സെർബിയ, എയർ സെയ്‌ഷെൽസ്, അൽ ഇറ്റാലിയ എന്നീ വ്യോമയാന കമ്പനികളുടെ കൂട്ടായ്മയാണ് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ്.

ഇത്തിഹാദ് ഏവിയേഷൻ സ്വരൂപിച്ച തുക അംഗങ്ങളായ വിവിധ എയർലൈനുകളുടെ പദ്ധതി ചെലവുകൾക്കായും, വിമാനങ്ങൾ സ്വന്തമാക്കാനും, നിലവിലെ സാമ്പത്തിക ബാദ്ധ്യതകൾ പുനക്രമീകരിക്കുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ ജെയിംസ് ഹോഗൻ പറഞ്ഞു. വരുമാന വർധനവിനും ചെലവു ചുരുക്കലിനും കൂട്ടായ പ്രവർത്തനത്തിലൂടെ സാധിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.