ആകര്‍ഷക യാത്രാ നിരക്കുമായി ഇത്തിഹാദ് എയര്‍വേയ്‌സ്

Posted on: January 15, 2020

മുംബൈ : വെറും 42,914 രൂപ മുതല്‍ മുടക്കില്‍ യൂറോപ്പില്‍ പോയി വരാം. അതും രണ്ടു രാത്രി അബുദാബിയില്‍ തങ്ങിയ ശേഷം. യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദാണ് ആകര്‍ഷകമായ യാത്രാ ആനുകൂല്യം പ്രഖ്യാപിച്ചത്. ഈ മാസം 24 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം. ഈ മാസം 20 നും ജൂണ്‍ 30 നും ഇടയില്‍ യാത്ര ചെയ്യാം. വിദേശ നഗരങ്ങളിലേക്കുള്ള ഇക്കണോമി ടിക്കറ്റ് നിരക്കുകള്‍ (ബ്രാക്കററില്‍). ന്യൂയോര്‍ക്ക് (55,181 രൂപ), ഷിക്കോഗോ (67,372), വാഷിംഗ്ടണ്‍ (72,958), പാരീസ് (43,911), ലണ്ടന്‍ (44,875), ആംസ്റ്റര്‍ഡാം (47,469), ഫ്രാങ്ക്ഫര്‍ട്ട് (47,450), റോം (45,220).

TAGS: Etihad Airways |