ഗൾഫ് വിമാനക്കമ്പനികൾ രാജ്യാന്തര സർവീസുകൾ പുനരാരംഭിച്ചു

Posted on: June 25, 2020

ദുബായ് : ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ രാജ്യാന്തര സർവീസുകൾ പുനരാരംഭിച്ചു. ഖത്തർ എയർവേസ് 45 നഗരങ്ങളിലേക്കായി 270 പ്രതിവാര സർവീസുകൾ പുനരാരംഭിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ ഖത്തറിലേക്ക് പ്രവേശനാനുമതി നൽകും. എമിറേറ്റ്‌സ് ദുബായിൽ നിന്ന് 41 നഗരങ്ങളിലേക്ക് സർവീസ് തുടങ്ങി.

ഇത്തിഹാദ് എയർവേസ് ജൂലൈ 15 വരെ 29 ഡെസ്റ്റിനേഷനുകളിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്നും യുഎഇ, യുകെ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ചിട്ടുണ്ട്. ഫ്‌ളൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളും സർവീസ് തുടങ്ങിയിട്ടുണ്ട്.

അതേസമയം സൗദി, കുവൈറ്റ് എയർവേസ്, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ രാജ്യാന്തര സർവീസ് പുനരാരംഭിച്ചിട്ടില്ല.