ഷെവർലെ ട്രെയിൽബ്ലേസർ വിപണിയിൽ

Posted on: October 24, 2015

Chevrolet-Trailblazer-Launc

കൊച്ചി : ജനറൽ മോട്ടേഴ്‌സ് ഷെവർലെ ട്രെയിൽബ്ലേസർ എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ ലഭ്യമാകുന്ന പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പെട്ട ഏറ്റവും കരുത്തേറിയ വാഹനമാണ് ഷെവർലെ ട്രെയിൽബ്ലേസർ. ഈ വിഭാഗത്തിൽ ഏറ്റവും വലുതും ഏറ്റവും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന വാഹനവും ട്രെയിൽബ്ലേസർ ആണ്.

റിയർ എയർ കണ്ടീഷനിംഗ് കൺട്രോളുകൾ, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, 7 ഇഞ്ച് വലുപ്പമുള്ള ടച്ച് സ്‌ക്രീൻ എന്നിങ്ങനെ നിരവധി സവിശേഷതകളോടെ വിപണിയിലെത്തുന്ന ട്രെയിൽബ്ലേസറിൽ മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആപ്പിൾ ഉപഭോക്താക്കൾക്കായി സിരി ഐസ് ഫ്രീ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

ട്രെയിൽബ്ലേസറിലൂടെ പ്രീമിയം എസ്‌യുവികളിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്ന സവിശേഷത ആദ്യമായി അവതരിപ്പിക്കുകയാണ് ഷെവർലെ. ഡ്യുവൽ എയർ ബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം തുടങ്ങി ഒട്ടനവധി സുരക്ഷ സംവിധാനങ്ങളോടെയാണ് ട്രെയിൽബ്ലേസർ വിപണിയിലെത്തുന്നത്.

ഷെവർലെയുടെ അംഗീകൃത ഡീലർഷിപ്പുകളിൽ ട്രെയിൽബ്ലേസറിന്റെ ബുക്കിംഗുകൾ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ, ഒക്ടോബർ 25 വരെ ആമസോൺ ഡോട്ട് ഇന്നിൽ 25000 രൂപ നൽകിയും ഉപയോക്താക്കൾക്ക് ട്രെയിൽബ്ലേസർ ബുക്ക് ചെയ്യാവുന്നതാണ്.