ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിലെ നിക്ഷേപം തത്കാലത്തേക്ക് മരവിപ്പിച്ചു

Posted on: January 22, 2017

ന്യൂഡൽഹി : ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള തീരുമാനം ജനറൽ മോട്ടോഴ്‌സ് തത്കാലത്തേക്ക് മരവിപ്പിച്ചു. ഒരു ബില്യൺ ഡോളർ മുതൽമുടക്കി 10 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് 2015 ൽ ജനറൽ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉത്പന്നനിര പുനരവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് നിക്ഷേപതീരുമാനം മാറ്റിയത്.

ജനറൽ മോട്ടോഴ്‌സ് ഇന്ത്യ 2013-14 ൽ 3,812.46 കോടി രൂപ നഷ്ടത്തിലായിരുന്നു. 2014-15 ൽ നഷ്ടം 1,003.39 കോടിയായി കുറഞ്ഞു. നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഹലോൾ പ്ലാന്റ് ചൈനീസ് കമ്പനിയായ സായിക് മോട്ടോർ കോർപറേഷന് വിൽക്കാനുള്ള ആലോചനയിലാണ്. ഇതോടെ കാർ നിർമാണം മഹാരാഷ് ട്രയിലെ തെലെഗാവ് പ്ലാന്റിൽ മാത്രമായി ചുരുങ്ങും.

TAGS: General Motors |