ഇന്ത്യയിൽ നിന്ന് ബീറ്റ് സെഡാൻ കയറ്റുമതി ആരംഭിച്ചു

Posted on: June 27, 2017

മുംബൈ : ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിൽ നിന്ന് ലാറ്റിൻ അമേരിക്കയിലേക്ക് ബീറ്റ് സെഡാൻ കാറുകളുടെ കയറ്റുമതി ആരംഭിച്ചു. തലേഗാവ് പ്ലാന്റിൽ നിന്ന് ആദ്യഘട്ടത്തിൽ 1200 കാറുകളാണ് കയറ്റുമതി ചെയ്യുന്നത്.

ജിഎം ഈ വർഷം ആദ്യം ബീറ്റ് ഹാച്ച്ബാക്കിന്റെ കയറ്റുമതി തുടങ്ങിയിരുന്നു. 2017 മെയ് മാസത്തിൽ 8,297 കാറുകളാണ് ജനറൽ മോട്ടോഴ്‌സ് കയറ്റുമതി ചെയ്തത്.