ജി 580 ഇലക്ട്രിക് അവതരിപ്പിച്ചു

Posted on: April 25, 2024

കൊച്ചി : ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് മെഴ്‌സിഡീസ് ബെന്‍സ്. പുതിയ ജി580 ഇലക്ട്രിക് 579 ബിച്ച്പിയാണ്. 1165 എന്‍എം ടോര്‍ക്ക്. 116 കിലോവാട്ട്അവ്ര്‍ ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് വാഹനത്തില്‍.

ഒറ്റ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ ഓടും. 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 32 മിനിറ്റ് മതി. നാലു വീലിനു സമീപവും പ്രത്യേകം മോട്ടറുകളുണ്ട്.