ജിഎം ഇന്ത്യ 155,000 വാഹനങ്ങൾ തിരിച്ചുവിളിച്ചു

Posted on: July 13, 2015

General-Motors-Beat-Plant-B

ന്യൂഡൽഹി : ജനറൽ മോട്ടോഴ്‌സ് ഇന്ത്യ 155,000 വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2007 നും 2014 നും മധ്യേ നിർമ്മിച്ച ഷെവർലെ സ്പാർക്ക്, ബീറ്റ്, എൻജോയ് എന്നിവയാണ് തിരിച്ചുവിളിക്കുന്നത്.

റിമോട്ട് കീലെസ് എൻട്രിയുമായി ബന്ധപ്പെട്ട വയറിംഗ് തകരാറ് പരിഹരിക്കുന്നതിനാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതെന്ന് ജിഎം വക്താവ് അറിയിച്ചു. 2013 ൽ 114,000 ടവേര ജനറൽ മോട്ടോഴ്‌സ് തിരിച്ചുവിളിച്ചിരുന്നു.