ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കും

Posted on: July 30, 2015

GM's-MaryBarra-with-Narendr

ന്യൂഡൽഹി : ജനറൽ മോട്ടോഴ്‌സ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു ബില്യൺ ഡോളറിന്റെ (6,400 കോടി) നിക്ഷേപം നടത്തും. ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പുതിയ വാഹനങ്ങൾക്ക് രൂപം നൽകുമെന്ന് ജിഎം സിഇഒ മേരി ബാര പറഞ്ഞു. മേരി ബാര ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2020 ന് മുമ്പ് 10 പുതിയ വാഹനങ്ങൾ ഇന്ത്യൻ വിപണിക്കു വേണ്ടി വികസിപ്പിക്കും. ഈ വർഷം ട്രയൽബ്ലേസർ എസ് യു വി പുറത്തിറക്കും. മൾട്ടിപർപ്പസ് വാഹനമായ സ്പിൻ 2017 ലും അവതരിപ്പിക്കും. പുതിയ നിക്ഷേപം 12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മേരി ബാര ചൂണ്ടിക്കാട്ടി. ജനറൽ മോട്ടോഴ്‌സ് 1996 ന് ശേഷം ഇന്ത്യയിൽ 1 ബില്യൺ ഡോളർ മുതൽമുടക്കിയിട്ടുണ്ട്.