സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയിലേക്ക് യുലുവിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും എത്തുന്നു

Posted on: April 16, 2024

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂ വീലര്‍ മൊബിലിറ്റി കമ്പനിയായ യുലു, സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയില്‍ തങ്ങളുടെ സേവനങ്ങള്‍ ആരംഭിക്കുന്നു. ക്ലീന്‍ എനര്‍ജി ആന്‍ഡ് മൊബിലിറ്റി സംരംഭകനായ ആര്‍ ശ്യാം ശങ്കറിന്റെ നേതൃത്വത്തിലുള്ള സീക്കോ മൊബിലിറ്റി, യുലുവിന്റെ അടിസ്ഥാന സൗകര്യവും സാങ്കേതികവുമായ പിന്തുണയോടെ കൊച്ചിയിലുടനീളം ഇലക്ട്രിക് വാഹന (ഇവി) സേവനം സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കും. ഈ മാസമാദ്യം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കമ്പനി സേവനം ആരംഭിച്ചിരുന്ു.

കൊച്ചിയില്‍ യുലുവിന്റെയും സീക്കോയുടെയും സേവനങ്ങള്‍ ആരംഭിക്കുന്നതിലൂടെ യുലു ബിസിനസ് പാര്‍ട്ണര്‍ (YBP) സംരംഭത്തിന്റെ ജൈത്രയാത്രയിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിന് ശേഷം യുലുവിന്റെ രണ്ടാമത്തെ പ്രവര്‍ത്തന പങ്കാളി നേതൃത്വത്തിലുള്ള വിപണിയാണ് ഇപ്പോള്‍ കൊച്ചി.

പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം – ഊര്‍ജ-കാര്യക്ഷമമായ ഇലക്ട്രിക് ബോട്ടുകളുള്ള ആദ്യത്തെ വാട്ടര്‍ മെട്രോ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചറിന് പ്രശസ്തമാണ് കൊച്ചി. യുലുവിന്റെ ഇവികള്‍ സീറോ ടെയില്‍ പൈപ്പ് എമിഷന്‍, ഉയര്‍ന്ന പ്രവേശനക്ഷമതയും താങ്ങാനാവുന്ന വിലയും പോലുള്ള സവിശേഷതകളോടെ കൊച്ചിയിലെ സുസ്ഥിര വിനോദസഞ്ചാരത്തിനും യാത്രാമാര്‍ഗത്തിനും മറ്റൊരു മാനം നല്‍കും.

ഈ ഇവികള്‍ ജെഎല്‍എന്‍ സ്റ്റേഡിയം സോണ്‍ (കലൂരില്‍), മേനക സോണ്‍, ബ്രോഡ്വേ സോണ്‍, (മറൈന്‍ ഡ്രൈവില്‍) എന്നിടങ്ങളിലാണ് വിന്യസിക്കുക. മറൈന്‍ ഡ്രൈവ്, ബ്രോഡ്വേ, ഷണ്‍മുഖം റോഡ്, എംജി റോഡ്, കലൂര്‍ സ്റ്റേഡിയം, ഇടപ്പള്ളി, പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ദ്വീപ്, ബോള്‍ഗാട്ടി ദ്വീപ് എന്നിവ ഈ സോണുകള്‍ക്കിടയില്‍ ഉള്‍പ്പെടുന്നു.സേവനങ്ങള്‍ രാവിലെ 7:00AM മുതല്‍ അര്‍ദ്ധരാത്രി 12:00 വരെ ലഭ്യമാകും, കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസ അടിസ്ഥാനത്തില്‍ ഇവ വാടകയ്‌ക്കെടുക്കാം.

മധ്യപ്രദേശിലെ ഇന്‍ഡോറിന് ശേഷം യുലുവിന്റെ കേരളത്തിന്റെ സാംസ്‌കാരിക വാണിജ്യ തലസ്ഥാനമായ കൊച്ചിയിലേക്ക് സംരംഭം വ്യാപിപ്പിക്കുന്നതില്‍ സന്തുഷ്ടനാണെന്ന്് യുലു സഹസ്ഥാപകനും സിഇഒയുമായ അമിത് ഗുപ്ത പറഞ്ഞു.നഗരത്തില്‍ ഹരിത മൊബിലിറ്റി വിപ്ലവം ആരംഭിക്കാനുള്ള ആഗ്രഹവും പ്രതിബദ്ധതയും ചിന്താഗതിയുമുള്ള സംരംഭകനായ സീക്കോ മൊബിലിറ്റിയുടെ സ്ഥാപകനായ ആര്‍ ശ്യാം ശങ്കറുമായി കൈകോര്‍ത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗരോര്‍ജ്ജ ഉത്പ്പാദനവും വൈദ്യുത ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന സുസ്ഥിര മൊബിലിറ്റിയിലേക്ക് കടക്കുന്നത് സീക്കോയുടെ വിവേകപരമായ ഒരു കാല്‍വയ്പ്പാണ് എന്ന് സീക്കോ മൊബിലിറ്റി സ്ഥാപകന്‍ ആര്‍ ശ്യാം ശങ്കര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയുടെ മനോഹരമായ തീരപ്രദേശം, സ്മാരകങ്ങള്‍, മാര്‍ക്കറ്റുകള്‍, ഫുഡ് ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഇത് ഉപകാരപ്രദമായിരിക്കുമെന്ന് സ്ഥാപകന്‍ പറഞ്ഞു. ‘അഞ്ച് വര്‍ഷത്തിനുള്ളില്‍, ലോകമെമ്പാടുമുള്ള ഏതൊരു സന്ദര്‍ശകനും കാര്‍ബണ്‍ എമിഷന്‍ ഇല്ലാത്ത കൊച്ചി ആസ്വദിക്കാന്‍ സാധിക്കണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.