കൊച്ചിൻ ഷിപ്പ് യാർഡ് ഐപിഒ : 76 മടങ്ങ് അപേക്ഷകർ

Posted on: August 4, 2017

കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് 76 മടങ്ങ് അപേക്ഷകർ. ആകെയുള്ള 3.39 കോടി ഓഹരികൾക്ക് ലഭിച്ചത് 258.25 കോടി സബ്‌സ്‌ക്രിപ്ഷൻ. 424-432 രൂപയായിരുന്നു പ്രൈസ് ബാൻഡ്. മൊത്തം ലഭിച്ച സബ്‌സ്‌ക്രിപ്ഷനുകളും ഓരോ നിക്ഷേപകന്റെയും ബിഡും പരിഗണിച്ചശേഷമായിരിക്കും അന്തിമവില പ്രഖ്യാപിക്കുന്നത്.

റീട്ടെയ്ൽ വിഭാഗത്തിൽ മൊത്തമുള്ള ഓഹരികളുടെ എട്ട് മടങ്ങ് അപേക്ഷ ലഭിച്ചതിനാൽ എട്ടിൽ ഒരാൾക്ക് മാത്രമെ ഓഹരികൾ ലഭിക്കുകയുള്ളു. ഓഹരികൾ ഓഗസ്റ്റ് 11 ന് ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന.