സ്റ്റാർട്ടപ്പ് മേഖലയിൽ ഫെലോഷിപ്പുകളുമായി സ്റ്റാർട്ടപ് മിഷൻ

Posted on: May 30, 2018

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ സംസ്ഥാനത്തെ മികച്ച സ്റ്റാർട്ടപ്പുകൾക്ക് ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഫെലോഷിപ്പിന് അർഹരാകുന്നവർ ചെയ്യേണ്ടത്. സാങ്കേതിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അറിവും സംരംഭകർക്ക് ആത്മവിശ്വാസവും ഇവർ നൽകണം.

സീനിയർ , ഓണററി, ബയോ ഫാബ്, റിസർച്ച് (ധനകാര്യം, പദ്ധതി, വ്യവസായം, സ്റ്റാർട്ടപ്പ് അന്തരീക്ഷം സംബന്ധിച്ച റിപ്പോർട്ട്), ജൂനിയർ ഫെലോഷിപ്പ്(സാങ്കേതികവിദ്യയിൽ വനിതകൾ, സാമൂഹ്യ വികസനം, പൊതു സാങ്കേതിക വിദ്യ, ഐഇഡിസി നേതൃത്വ വികസനം) എന്നിങ്ങനെ തരംതിരിച്ചാണ് അവസരങ്ങളുള്ളത്.

ആകർഷകമായ സാമ്പത്തിക പാക്കേജാണ് ഫെലോഷിപ്പായി നൽകുന്നത്. പദ്ധതി രേഖ അടിസ്ഥാനമാക്കി ഒരു റിപ്പോർട്ടിംഗ് ഓഫീസറും ആതിഥേയസ്ഥാപനവും ഫെലോകൾക്ക് അനുവദിക്കും. അപേക്ഷകളടക്കമുള്ള വിശദാംശങ്ങൾക്ക് https://startupmission.kerala.gov.in/ എന്ന വെബ്‌സൈറ്റ് ലഭ്യമാകും.