ടിസിഎസിന് 8.4 ശതമാനം അറ്റാദായവളർച്ച

Posted on: October 12, 2017

മുംബൈ : ടിസിഎസിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 8.4 ശതമാനം അറ്റാദായവളർച്ച. ജൂലൈ-സെപ്റ്റംബർ 6446 കോടി രൂപയാണ് അറ്റാദായം. വരുമാനം 4.3 ശതമാനം വർധിച്ച് 30,541 കോടി രൂപയായി. രണ്ടാം ക്വാർട്ടറിൽ പ്രവർത്തനലാഭം 25.1 ശതമാനം വർധിച്ചു.

ഇക്കാലയളവിൽ 28 ഇടപാടുകാരെ കണ്ടെത്തി. പുതുതായി 15,868 ജീവനക്കാരെ നിയമിച്ചു. സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ മൊത്തം ജീവനക്കാരുടെ എണ്ണം 3,89,213 ആയി. ഓഹരി ഒന്നിന് ഏഴ് രൂപ പ്രകാരം ടിസിഎസ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.