ഐആര്‍സിടിസി രാമായണ യാത്ര മാര്‍ച്ച് 5 മുതല്‍

Posted on: February 19, 2020

ചെന്നൈ : ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്) മാര്‍ച്ച് 5 മുതല്‍ 18 വരെ രാമായണ യാത്ര സംഘടിപ്പിക്കുന്നു. ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് സ്‌പെഷല്‍ ട്രെയിനില്‍ തിരുനെല്‍വേലിയില്‍ നിന്ന് ആരംഭിച്ച് ചിത്രക്കൂട്ധാം, ബക്‌സര്‍, രഘുനാഥ്പുര്‍, സീതാമാഠി, നേപ്പാളിലെ ജാനക്പുരി, അയോധ്യ, നന്ദിഗ്രാം, ്‌ലഹാബാദ്, ശ്രിംഗവേര്‍പുര്‍, നാഷിക്, ഹംപി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

14 ദിവസത്തെ യാത്രയ്ക്ക് ഒരാള്‍ക്കു ചെലവ് ജിഎസ്ടി ഉള്‍പ്പെടെ 15,990 രൂപ. സ്ലീപര്‍ ക്ലാസ് യാത്ര, നോണ്‍ – എസി ഹാള്‍ / ധര്‍മശാലയില്‍ താമസ സൗകര്യം, നോണ്‍ എസി റോഡ് യാത്ര, ദക്ഷിണേന്ത്യന്‍ സസ്യ ഭക്ഷണം എന്നിവയാണു സൗകര്യങ്ങള്‍. ടൂര്‍ ഗൈഡിന്റെ സേവനവും ഉണ്ടായിരിക്കും. തമിഴ്‌നാട്ടില്‍ മധുര, ഡിണ്ടിഗല്‍, ഈറോഡ്, കരൂര്‍, സേലം, ജോലാര്‍പേട്ട, കാട്പാടി, ചെന്നൈ സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകള്‍ വഴിയാണു യാത്ര. www.irctctourism,com, Ph : 9003140680/8287932121

TAGS: IRCTC |