ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ സ്റ്റെര്‍ലിംഗ് അതിരപ്പിള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on: February 22, 2024

തൃശൂര്‍ : പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ സ്റ്റെര്‍ലിംഗ് അതിരപ്പിള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റെര്‍ലിങ്ങിന്റെ സംസ്ഥാനത്തെ എട്ടാമത്തെ റിസോര്‍ട്ടാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ഒരു കിലോ മീറ്ററിനടുത്ത്ചാലക്കുടി നദിയുടെതീരത്തു പ്രവര്‍ത്തനമരംഭിച്ചത്.

ചാലക്കുടി നദിയുടെയും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിന്റെയും സമാനതകളില്ലാത്ത കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റെര്‍ലിംഗില്‍ ആഢംബര മുറികളും വിശാലമായ സ്യൂട്ടുകളും ഉണ്ട്. വെള്ളച്ചാട്ടം കാണാവുന്ന വിധത്തില്‍ ബാല്‍ക്കണിയുള്ള വിശാലമായ രണ്ട് ബെഡ്‌റൂം പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍ ഉണ്ട്.

ടെറാപ്പിലെ ഇന്‍ഫിനിറ്റി പൂളില്‍നിന്ന് വെള്ളച്ചാട്ടങ്ങളുടെയും നദിയുടെയും കുന്നുകളുടെ പച്ചപ്പിന്റെയും വിദൂരകാഴ്ചകള്‍ ആസ്വദിക്കുകയും വിശ്രമിക്കുകയും ചെയ്യാം. 1,000 ചതുരശ്ര അടി കോണ്‍ഫറന്‍സ് റൂമിലെ പുല്‍ത്തകിടിയില്‍ ബിസിനസ്‌കോണ്‍ഫറന്‍സുകളും വിവാഹങ്ങളും നടത്താം. 46 ഇടങ്ങളിലായി 49 റിസോര്‍ട്ടുകളും ഹോട്ടലുകളും റിട്രീറ്റുകളും സ്റ്റെര്‍ലിംഗിനുണ്ട്.

കേരളത്തില്‍ ആലപ്പുഴ, ആനക്കട്ടി, അതിരപ്പള്ളി, ഗുരുവായൂര്‍, മൂന്നാര്‍, വയനാട് വൈത്തിരി, തേക്കടി എന്നിവിടങ്ങളിലും കോര്‍ബറ്റ്, ചെയില്‍, ഡാര്‍ജിലിംഗ്, ഗാംഗ്‌ടോക്ക്, ഗിര്‍,ഗോവ, ഗോദാവരി, ഹരിദ്വാര്‍, കാലിംപോങ്, കാന്‍ഹ, കാര്‍വര്‍,കൊടൈക്കനാല്‍, കുഫ്രി, ലോണാവാല, മധുര, മണാലി, മൗണ്ട്ആബു, മുസോരി, നൈനിറ്റാള്, ഊട്ടി, പഞ്ചാഗ്‌നി, പെഞ്ച്, പുരി, തിരുവണ്ണാമലൈ, ഉദയ്പുര്‍, യെലഗിരി, യെര്‍ക്കോഡ്, പുഷ്‌കര്‍, ഋഷികേശ്, സരിസ്‌ക, ഷിംല തുടങ്ങിയ കേന്ദ്രങ്ങളിലും സ്റ്റെര്‍ലിംഗിന്റെ റിസോര്‍ട്ടുകള്‍ ഉണ്ട്.