കേരള ടൂറിസത്തിന് വീണ്ടും അന്തര്‍ദേശീയ അംഗീകാരം

Posted on: November 4, 2023

തിരുവനന്തപുരം : കേരള ടൂറിസത്തിന് വീണ്ടും അന്തര്‍ദേശീയ അംഗീകാരം. 2023ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരള ടൂറിസത്തിനു ലഭിച്ചു. ഉത്തവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ടൂറിസം മേഖലയില്‍ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവ
ര്‍ത്തനങ്ങള്‍ക്കാണ് ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്‌കാരത്തിനു കേരളം തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരളത്തിന് ലഭിക്കുന്നത്.

ഉത്തരവാദിത്ത ടൂറിസത്തിലെകേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നു ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അന്തര്‍ദേശീയതലത്തില്‍ കേരളത്തിന്റെ ഖ്യാതി ഉയര്‍ത്തുന്നതാണ് നേട്ടം. കേരള ടൂറിസം കൂടുതല്‍ അനുഭവേദ്യ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

എത്‌നിക്ക് ക്യൂസീന്‍, എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് കേരള ടൂറിസം നടപ്പാക്കിയത്. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെ അവാര്‍ഡാണ് ഈ അന്തര്‍ദേശീയ പുരസ്‌കാരം.