സോമന്‍സ് ലീഷര്‍ ടൂര്‍സ് അവധിക്കാല ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു

Posted on: March 16, 2024

കൊച്ചി : സോമന്‍സ് ലീഷര്‍ ടൂര്‍സ് വിവിധ ആഭ്യന്തര, രാജ്യാന്തര അവധിക്കാല ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. 3 ദിവസത്തെ തേക്കടി- ഗവി യാത്ര മുതല്‍ 20 ദിവസത്തെ, ആമസോണ്‍ വനത്തിലൂടെയുള്ള തെക്കേ അമേരിക്കന്‍ യാത്ര വരെ ഇതിലുണ്ട്. ജപ്പാനിലെ ചെറി ബ്ലോസം, കെനിയ മസായിമാര കാടുകളിലെ വൈല്‍ഡ് ബീസ്റ്റ് മൈഗ്രേഷന്‍, ഫിന്‍ലന്‍ഡിലെ ആര്‍ട്ടിക് സര്‍ക്കിളിനകത്തുള്ള സാന്റാ ക്ലോസ് വില്ലേജ്, നോര്‍ത്തേണ്‍ ലൈറ്റ്, അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകള്‍ ഉള്‍പ്പെടെയുള്ള പാക്കേജുകളുമുണ്ട്.

ഏറ്റവും കൂടുതല്‍ യൂറോപ്പ് ഗ്രൂപ്പ് യാത്രകള്‍ കേരളത്തില്‍ നിന്ന് ഒരുക്കുന്നതു സോമന്‍സ് ആണെന്നും സ്‌കാന്‍ഡിനേവിയന്‍ ടൂര്‍, റൊമാനിയ, ബള്‍ഗേറിയ ഉള്‍പ്പെടെ 9 രാജ്യങ്ങളുടെ ബാല്‍ക്കണ്‍ ടൂര്‍, ഈസ്റ്റേണ്‍ യൂറോപ്പ് ടൂര്‍ എന്നിവ ആകര്‍ഷകമാണെന്നും അധികൃതര്‍ അറിയിച്ചു

ഒറ്റ യാത്രയില്‍ സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ് എന്നിവ ഉള്‍പ്പെട്ട ടൂര്‍, ബഹാമസ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ടൂര്‍, ബാലി ടൂര്‍, വിയറ്റ്‌നാം- കംബോഡിയ ടൂര്‍, പ്രാദേശിക ഭക്ഷണം ആസ്വദിച്ചുള്ള തുര്‍ക്കി, ദക്ഷിണാഫ്രിക്ക ടൂര്‍, ആമസോണ്‍ അടങ്ങുന്ന തെക്കേ അമേരിക്കന്‍ ടൂര്‍, റഷ്യന്‍ ടൂര്‍, അയര്‍ലന്‍ഡ്- ഇംഗ്ലണ്ട് ടൂറുകള്‍ എന്നിവയോടൊപ്പം ചൈനയിലേക്ക് 4 വ്യത്യസ്ത ടൂറുകളും ഈ വേനലവധിയില്‍ സോമന്‍സ് ഒരുക്കുന്നു.