പുതുവര്‍ഷം ആഘോഷിക്കാന്‍ ഐആര്‍സിടിസിയുടെ ടൂര്‍ പാക്കേജുകള്‍

Posted on: December 31, 2022

കോഴിക്കോട് : പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്റ
റിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ ടൂര്‍ പാക്കേജുകളൊരുക്കുന്നു. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വിമാനയാത്ര ജനുവരി 20ന് കൊച്ചിയില്‍ നിന്നാണ്.

ഥാര്‍ മരുഭൂമി ഉള്‍പ്പെടെ കാണാവുന്ന എട്ട് ദിവസത്തെ പാക്കേജിന് ടിക്കറ്റ് നിരക്ക് 45,700 രൂപ മുതലാണ്.
ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് മറ്റൊന്ന്. വിമാനയാത്ര പാക്കേജിന് ടിക്കറ്റ് നിരക്ക് 42,200 രൂപ മുതലാണ്. 27ന് കൊച്ചിയില്‍നിന്നാണ് യാത്ര പുറപ്പെടുക.

വിമാന ടിക്കറ്റുകള്‍, യാത്രകള്‍ക്ക് എസി വാഹനം, ത്രീ സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണത്തോടൊപ്പം താമസം, ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ് ഫോണ്‍:8287932098, 8287932064.

TAGS: IRCTC |