പുതിയ ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി

Posted on: July 6, 2021

കൊച്ചി : കോവിഡ് പ്രതിസന്ധിയില്‍നിന്നു ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പുതിയ ടൂര്‍ പാക്കേജുകളുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി). ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍, തിരുപ്പതി ബാലാജിദര്‍ശന്‍ കോച്ച്ടൂര്‍, ആഭ്യന്തര വിമാനയാതാപാക്കേജുകള്‍ എന്നിവയാണ് പുതിയ പാക്കേജുകള്‍.

ഓഗസ്റ്റ് 15ന് കേരളത്തില്‍ നിന്നു യാത്ര തിരിച്ച് 26 നു മടങ്ങിയെത്തുന്ന ഭാഗത്ത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജില്‍ ഗോവ, കെവാഡിയ (സ്റ്റാച്യു ഓഫ് യുണിറ്റി), ജയ്പുര്‍, ഡല്‍ഹി, ആഗ്ര, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. യാത്ര മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം,കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍ നിന്നുടെയിനില്‍ കയറാം. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, ട്രെയിന്‍ കോച്ചുകളില്‍ സെക്യൂരിറ്റി എന്നീ സേവനങ്ങള്‍ ലഭിക്കും. ടിക്കറ്റ് നിരക്ക് 12,000 രൂപ.

വിമാന ടിക്കറ്റ്, ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം താമസം, സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വാഹന സൗകര്യം, ഐആര്‍സിടിസിടൂര്‍ മാനേജര്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക്കേജുകളില്‍ എല്ലാ യാത്രികര്‍ക്കും 10 ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷ്വറന്‍സ് കവറേജും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍ടിസി സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഇന്ത്യന്‍ റെയില്‍വേകാറ്ററിംഗ് ആന്‍ഡറിസം കോര്‍പറേഷന്‍ ലിമിറ്റഡ്, തിരുവനന്തപുരം 8 287 932095, എറണാകുളം 828793208 2 1 82 87932114, കോഴിക്കോട് 8287932098. ഓണ്‍ലൈന്‍: www.irctctourism.com.

TAGS: IRCTC |