മികച്ച പ്രകടനവുമായി ഐസിഐസിഐ ലോംബാള്‍ഡ്

Posted on: July 24, 2023

കൊച്ചി : ഐസിഐസിഐ ലോംബാര്‍ഡ് 2024 സാമ്പത്തികവര്‍ഷം ഒന്നാം ക്വാര്‍ട്ടറില്‍ ശക്തമായ പ്രകടനം തുടരുന്നു. പിഎടി 11.8% വര്‍ധിച്ചു. ജിഡിപിഐ 17.9% എന്നവ്യവസായ വളര്‍ച്ചയെ മറികടന്ന് 18.9% ആയി.

കമ്പനിയുടെ ഗ്രോസ് ഡയറക്റ്റ് പ്രീമിയം ഇന്‍കം (ജിഡിപിഐ) 2023 സാമ്പത്തികവര്‍ഷത്തിലെ 53.70 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 സാമ്പത്തികവര്‍ഷത്തിലെ ഒന്നാം ക്വാര്‍ട്ടറില്‍ 63.87 ബില്യണ്‍ രൂപയായിരുന്നു, ഇത് 18.9% വളര്‍ച്ചയാണ്. വ്യവസായ വളര്‍ച്ചയുടെ 17.9 ശതമാനത്തേക്കാള്‍ കൂടുതലാണ്. വിള ഒഴികെ, കമ്പനിയുടെ ജിഡിപിഐ വളര്‍ച്ച 19.2% ആയിരുന്നു. ഇത് 2024 സാമ്പത്തികവര്‍ഷത്തിലെ 17.4% വ്യവസായ വളര്‍ച്ചയേക്കാള്‍ കൂടുതലായിരുന്നു.

സംയോജിത അനുപാതം 2023 സാമ്പത്തികവര്‍ഷത്തിലെ ഒന്നാം ക്വാര്‍ട്ടറിലെ 104.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 സാമ്പത്തികവര്‍ഷത്തിലെ ഒന്നാം ക്വാര്‍ട്ടറില്‍ 103.8% ആയിരുന്നു.

 

TAGS: ICICI Lombard |