ഐസിഐസിഐ ലൊംബാര്‍ഡ് ആക്ടീവ് എഐയുമായി സഹകരിക്കും

Posted on: May 24, 2023

മുംബൈ : ഐസിഐസിഐ ലൊംബാര്‍ഡ്, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടീവ് എഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള വിതരണ ശൃംഖലയിലെ റിസ്‌ക് പരിരക്ഷ ഉറപ്പുവരുത്തുന്ന ഇന്‍ഷുറന്‍സാണ് ഇരുവരും ചേര്‍ന്നു നല്‍കുന്നത്.

മുഴുവന്‍ വിതരണ ശൃംഖലയ്ക്കും സമഗ്രമായ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നതിനാണു ധാരണ.