ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഹെല്‍ത്ത് പ്രൊഡക്ട്സ്, ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസ് മേധാവിയായി പ്രിയ ദേശ്മുഖിനെ നിയമിച്ചു

Posted on: February 22, 2024

മുംബൈ : ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ പ്രധാന സര്‍വീസ് മേഖലയാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ഐസിഐസിഐ ലൊംബാര്‍ഡ്, ഏജന്‍സി ചാനല്‍ വഴിയും ബാങ്കുകള്‍ വഴിയും ഡിജിറ്റല്‍ പങ്കാളിത്തംവഴിയും ഉത്പന്നങ്ങളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഹെല്‍ത്ത് വിഭാഗത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ വിപണി വിഹിതത്തില്‍ ഗണ്യമായ വര്‍ധനവിന് ഇത് കാരണമായി. വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറര്‍മാരില്‍ ഒന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ആരോഗ്യ ഉത്പന്നങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ മേധാവിയായി ശ്രീമതി പ്രിയ ദേശ്മുഖിനെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

തന്റെ പുതിയ റോളില്‍, കമ്പനിയുടെ ആരോഗ്യ ഉത്പന്നങ്ങള്‍, അണ്ടര്‍ റൈറ്റിംഗ്, ക്ലെയിമുകള്‍ എന്നവക്ക് പ്രിയ മേല്‍നോട്ടംവഹിക്കും. ഐഎല്‍ടേക്ക്കെയര്‍ ആപ്പിന്റെ ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.