എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഐസിഐസിഐലോംബാര്‍ഡും ചേര്‍ന്ന് ബാങ്ക് അഷ്വറന്‍സ് സഹകരണം

Posted on: December 14, 2022

മുംബൈ : മുന്‍നിര ചെറുകിട ഫിനാന്‍സ് ബാങ്കായ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്,ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബാങ്ക് അഷ്വറന്‍സ് സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തം ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പോര്‍ട്ട്‌ഫോളിയോയിലേക്ക് ആക്‌സസ് പ്രവേശനം നല്‍കുകയും ഇന്ത്യയിലുടനീളം വ്യാപനം വര്‍ധിപ്പിക്കുകയും ചെയ്യും.

അതത് വ്യവസായങ്ങളിലെ രണ്ട് മുന്‍നിരക്കാര്‍ തമ്മിലുള്ള ഈ ബന്ധം ഐസിഐസിഐ ലോംബാര്‍ഡ് വാഗ്ദാനം ചെയ്യുന്ന ചടുലമായ, ഡിജിറ്റല്‍, പേപ്പര്‍ലെസ് സൊല്യൂഷനുകള്‍ ഉപയോഗിച്ച് അതിന്റെ ജനറല്‍ ഇന്‍ഷ്വറന്‍സ് ഓഫറുകളെ കൂടുതല്‍ സമ്പന്നമാക്കാന്‍ ലക്ഷ്യമിടുന്നു. 20 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 980+ ബാങ്കിംഗ് ടച്ച്‌പോയിന്റുകളില്‍ മുഴുവന്‍ ഉത്പന്നങ്ങളുംവാഗ്ദാനം ചെയ്യും.

ഉപഭോക്തൃ കേന്ദ്രീകൃതഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘകാല സാമ്പത്തിക സുരക്ഷ നല്‍കും. നവീകരണത്തിലൂടെയും സ്ഥിരതയിലൂടെയും ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് വാഗ്ദാനം ചെയ്യുന്നതില്‍ രണ്ട് സ്ഥാപനങ്ങളും വിശ്വസിക്കുന്നതിനാല്‍, ഈ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് വാഗ്ദാനം ചെയ്ത് രണ്ട് പങ്കാളികളുടെയും സാങ്കേതികവിദ്യാധിഷ്ഠിതവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സമീപനം ഈ സഹകരണത്തെ രണ്ട്ബ്രാന്‍ഡുകള്‍ തമ്മിലുള്ള അനുയോജ്യമായ ഒരു സഖ്യമാക്കി മാറ്റുന്നു, ഇത് ഒടുവില്‍ സംഘടിത ഉപഭോക്തൃ കേന്ദ്രീകൃത വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.