കെഎല്‍എം ആക്റ്റിവ ഫിന്‍വെസ്റ്റിന് 24.63 കോടി ലാഭം

Posted on: June 2, 2023

കൊച്ചി : പ്രമുഖ ധനകാര്യസേവന സ്ഥാപനമായ കെഎല്‍എം ആക്റ്റിവ ഫിന്‍വെസ്റ്റ് കഴിഞ്ഞ
സാമ്പത്തികവര്‍ഷം 24.63 കോടി രൂപ ലാഭം നേടി. നികുതി കൂടാതെയുള്ള ലാഭത്തില്‍ 42% വര്‍ധ
നയാണുള്ളത്.

പലിശയിനത്തില്‍ ലഭിച്ചതു 275.40 കോടിയാണ്. ഇതു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53% കൂടുതലാണ്. മൈക്രോഫിനാന്‍സിലും ഗോള്‍ഡ് ലോണിലും വന്ന വര്‍ധനയാണു നേട്ടത്തിനു കാരണം.

ആകെ ആസ്തി 1719 കോടിയായി ഉയര്‍ന്നു. നിക്ഷേപം 1314 കോടിയിലേക്കും ആകെ വായ്പ 1445 കോടിയിലേക്കും എത്തി. കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി 1.84%. കഴിഞ്ഞ സാമ്പത്തികവര്‍ഷം
കമ്പനി ശാഖകള്‍ ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചു. മുന്നൂറോളം പുതിയ ബ്രാഞ്ചുകള്‍ തുടങ്ങിയെ
ന്നു സിഇഒ മനോജ് രവി പറഞ്ഞു.