കെ.എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ്റ്റിന് 11.38 കോടിയുടെ ലാഭം

Posted on: May 30, 2022

കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ.എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 11.38 കോടി രൂപ ലാഭം കൈവരിച്ചു. സ്വര്‍ണപ്പണയ വായ്പയിലും മൈക്രോ ഫിനാന്‍സിലും ഉണ്ടായ വര്‍ധനയാണ് ലാഭം കൂട്ടിയത്. മൊത്തം ബിസിനസ് 60 ശതമാനം വളര്‍ച്ചയോടെ 2,255 കോടി രൂപയായി. തൊട്ടുമുന്‍പുള്ള സാമ്പത്തികവര്‍ഷം ഇത് 1412 കോടി രൂപയായിരുന്നു.

നിക്ഷേപം 76 ശതമാനം കൂടി 1,197 കോടി രൂപയിലും ആകെ വായ്പ 44 ശതമാനം വര്‍ധനയോടെ 1,058 കോടി രൂപയിലുമെത്തി. മൊത്തം നിഷ്‌ക്രിയ ആസ്തി 6.56 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 4.77 ശതമാനത്തില്‍ നിന്ന് 2.64 ശതമാനമായി കുറഞ്ഞതായും സി.ഇ.ഒ. മനോജ് രവി പറഞ്ഞു.