5000 കോടി ബിസിനസ് ലക്ഷ്യമിട്ട് കെ.എല്‍.എം. ആക്റ്റിവ ഫിന്‍വെസ്റ്റ്

Posted on: June 24, 2022

കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ.എല്‍.എം ആക്‌സിവഫിന്‍വെസ്റ്റ് ഈ സാമ്പത്തിക വര്‍ഷം 5000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടിരിക്കുകയാണെന്ന് സി.ഇ.ഒ മനോജ് രവി പതസമ്മേളനത്തില്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.38 കോടി രൂപ പ്രവര്‍ത്തനലാഭം നേടാനായി.

58 ശതമാനം ലാഭ വര്‍ധനയാണു രേഖപ്പെടുത്തിയത്. ഇന്ത്യ മുഴുവനും ശാഖകളുടെ എണ്ണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ നോഡല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. ശാഖകളുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം ആയിരത്തിലേക്കും ഗോള്‍ഡ് ലോണ്‍ വായ്പ 3000 കോടി രൂപയിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. കാര്‍ ലോണിന്റെ വിതരണത്തിനായി കമ്പനി 250 കോടി രൂപമാറ്റി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ ഫിനാന്‍സിന്റെ പ്രവര്‍ത്തനം കേരളം മുഴുവന്‍ വ്യാപിപ്പിക്കുവാനും മൈക്രോ ഫിനാന്‍സ് ശാഖകളുടെ എണ്ണം 100 ലേക്ക് ഉയര്‍ത്തുവാനും ലക്ഷ്യമിട്ടിരിക്കുന്നു.

ഇന്ത്യാ റേറ്റിങ്‌സിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡായ BBB/Stable ഈ വര്‍ഷം കെ.എല്‍.എം ആക്‌സിവയ്ക്ക് ലഭിച്ചു. ഓഹരികളുടെ ആദ്യപൊതു വില്‍പ്പനയുടെ അനുമതി തേടുന്നതിനുള്ള രേഖകള്‍ അടുത്തസാമ്പത്തിക വര്‍ഷം സെബിയ്ക്ക് സമര്‍പ്പിക്കും. എറണാകുളം ബൈപ്പാസ് റോഡില്‍ അഞ്ചു നിലകളിലായി 25000 ചതുരശ്രഅടി വിസ്തതിയില്‍ കെ.എല്‍.എം ഗ്രാന്‍ഡ് എസ്റ്റേറ്റ് എന്ന പേരില്‍ കോര്‍പ്പറേറ്റ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഡയറക്ടര്‍ ജോര്‍ജ് കുര്യപ്, സി.എഫ്.ഒ തനീഷ് ഡാലി, വൈസ് പ്രസിഡന്റ് വി.സി ജോര്‍ജ്കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.