കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് കടപ്പത്രം ഫെബ്രുവരി 20 മുതല്‍

Posted on: February 14, 2023

കൊച്ചി : ബാങ്കിതര ധനകാര്യ കമ്പനിയായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ ഫെബ്രുവരി 20ന് ആരംഭിക്കും. 1000 രൂപയാണ് മുഖവില. 12,500 ലക്ഷം രൂപയാണ് അടിസ്ഥാന ഇഷ്യൂ. 12,500 ലക്ഷം രൂപയുടെ അധിക സബ്ക്രിപ്ഷന്‍ ഒപ്ഷനും അടക്കം മൊത്തം 25,000 ലക്ഷം രൂപ വരെ സമാഹരിക്കാന്‍ അനുമതിയുണ്ട്.

കെഎല്‍എം ആക്സിവയുടെ എട്ടാം സീരീസ് എന്‍സിഡി ആണിത്. മാര്‍ച്ച് മൂന്നിന് വിതരണം അവസാനിക്കും. വിവിധ കാലാവധികളിലായി 9.50 ശതമാനം മുതല്‍ 11.02 ശതമാനം വരെ വാര്‍ഷികാദായം നേടാവുന്ന കടപ്പത്ര നിക്ഷേപ പദ്ധതിയാണിത്.

ഈ എന്‍സിഡികള്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ഈ എന്‍സിഡികള്‍ക്ക് ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസര്‍ച് പ്രൈവറ്റ് ലിമിറ്റഡിന്റെ ഐഎന്‍ഡി ബിബിബി/ സ്റ്റേബിള്‍ റേറ്റിംഗും ഉണ്ട്.