കെഎല്‍എം ആക്‌സിവയുടെ ‘മഹിള വ്യാപാര്‍ യോജന’യ്ക്ക് തുടക്കം

Posted on: July 13, 2022

 

കൊച്ചി : കെഎല്‍എം ആക്റ്റിവ ഫിന്‍വെസ്റ്റിന്റെ മൈക്രോ ഫിനാന്‍ വിഭാഗം സ്ത്രീകള്‍ക്കായി തുടങ്ങുന്ന വായ്പാ പദ്ധതി’മഹിള വ്യാപാര്‍ യോജന’യ്ക്ക് തുടക്കമായി. കെഎല്‍എം ആക്‌സി ബാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു.

എക്‌സിക്യൂട്ടീവ് ഡയറക്ട ര്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. കുടുംബ വരുമാനം വര്‍ധിപ്പിക്കുക വഴി സാമ്പത്തിക പരിവര്‍ത്തനം സാധ്യമാക്കുകയാണ് ലക്ഷ്യം. 60,000 രൂപമുതല്‍ രണ്ടു ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. സ്ത്രീശക്തീകരണത്തിലൂടെ സംരംഭകരെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 100 ബാഞ്ചുകള്‍ വഴി 500 കോടിയുടെ വായാണ് ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത്.

ഡയറക്ടര്‍മാരായ ബിജി ഷിബു, ജോര്‍ജ് കുപ്പ് സിഇഒ മനോജ് രവി, മൈക്രോ ഫിനാന്‍സ് വൈസ് പ്രസിഡന്റ് ജിജോ കുരിയപ്പന്‍, സിഎഫ്ഒ തനീഷ് ഡാലി, എജിഎം കെ.എസ്. കിരണ്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.