രണ്ടാം ക്വാര്‍ട്ടറില്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ മൊത്തം ബിസിനസ് 37595 കോടി

Posted on: November 9, 2020

കൊച്ചി : 2020 സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ മൊത്തം ബിസിനസ് 37595 കോടി രൂപയിലെത്തി. ജൂണിലിത് 37471 കോടി രൂപയും മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 47115 കോടി രൂപയുമായിരുന്നു.

ഈ കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന നഷ്ടം 5.66 കോടി രൂപയും അറ്റനഷ്ടം 396.99 കോടി രൂപയുമാണ്. മുന്‍വര്‍ഷമിതേ കാലയളവില്‍ഇത് യഥാക്രമം 40.37 കോടി രൂപ പ്രവര്‍ത്തനനഷ്ടവും അറ്റനഷ്ടം 357.18 കോടി രൂപയുമായിരുന്നു.

ബാങ്കിന്റെ എന്‍പിഎ 7.01 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 10.47 ശതമാനവുമായിരുന്നു. ബാങ്കിന്റെ വായ്പ 16622 കോടി രൂപയാണ്. ജൂണിലിത് 16310 കോടി രൂപയും മുന്‍വര്‍ഷം സെപ്റ്റംബറില്‍ 19251 കോടി രൂപയുമായിരുന്നു.

കാസാ അനുപാതം മുന്‍വര്‍ഷത്തെ രണ്ടാ ക്വാര്‍ട്ടറിലെ 25 ശതമാനത്തില്‍നിന്ന് ഈ സെപ്റ്റംബറില്‍ 28.94 ശതമാനമായിട്ടുണ്ട്. രണ്ടാം ക്വാര്‍ട്ടറില്‍ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ 1.37 ശതമാനമാണ്. ആദ്യക്വാര്‍ട്ടറിലിത് 1.58 ശതമാനമായിരുന്നു. മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 1.47 ശതമാനവുമായിരുന്നു. മൂലധന പര്യാപ്തത 2.85 ശതമാനമാണ്. 2020 മാര്‍ച്ച് 31-ന് ഇത് 1.12 ശതമാനമായിരുന്നു.

മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്ക് 500 കോടി രൂപ അവകാശ ഇഷ്യു വഴി സ്വരൂപിക്കും. ബാങ്ക് ശാഖകളില്‍ എത്താതെ ഓണ്‍ലൈനായി സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന ‘ഡിജിഗോ’ ഡിജിറ്റല്‍ സംവിധാനം ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.
2020 സെപ്റ്റംബറില്‍ ബാങ്കിന് രാജ്യമൊട്ടാകെ 563 ശാഖകളും അഞ്ച് എക്സ്റ്റെന്‍ഷന്‍ സെന്ററുകളും 974 എടിഎമ്മുകളുമുണ്ട്.