ലക്ഷ്മി വിലാസ് ബാങ്കിന്റെ നടത്തിപ്പിന് ഡയറക്ടര്‍മാരുടെ സമിതിക്ക് ആര്‍ബിഐ അനുമതി

Posted on: September 29, 2020

കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കിന്റെ (എല്‍വിബി) ദൈനംദിന നടത്തിപ്പിന് മൂന്ന് ഡയറക്ടര്‍മാരടങ്ങിയ ഡയറക്ടര്‍മാരുടെ സമിതിക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. എംഡി, സിഇഒ എന്നീ പദവികള്‍ സമിതിക്ക് ഉണ്ടായിരിക്കും.

മീത്ത മഖാനാണ് ഡയറക്ടര്‍ സിമിതിയുടെ ചെയര്‍പേഴ്‌സണ്‍. ശക്തി സിന്‍ഹ, സതീഷ് കുമാര്‍ കല്‍റ എന്നിവരാണ് മറ്റ് രണ്ടംഗങ്ങള്‍.റിസര്‍വ് ബാങ്കിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ലിക്വിഡിറ്റി കവറേജ് അനുപാതം 100 ശതമാനം ആയിരിക്കെ 262 ശതമാനമുള്ള എല്‍വിബിയുടെ ഡെപോസിറ്റ് ഉടമകള്‍, അക്കൗണ്ട് ഉടമകള്‍, വായ്പക്കാര്‍ തുടങ്ങിയവരെല്ലാം സുരക്ഷിതരാണ്.

പൊതുവായ സംഭവവികാസങ്ങളെക്കുറിച്ചും അവ പ്രാബല്യത്തില്‍ വരുമ്പോഴും, ബാധകമായ നിയമപ്രകാരം ആവശ്യമുള്ളതുമായ വിവരങ്ങള്‍ ലക്ഷ്മി വിലാസ് ബാങ്ക് ലഭ്യമാക്കുന്നത് തുടരും.