ഇന്‍ഫോസിസിന്റെ ലാഭത്തില്‍ ആറു ശതമാനം വര്‍ധന

Posted on: April 21, 2020

മുംബൈ : ഇന്‍ഫോസിസിന് മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 6.10 ശതമാനം ലാഭവര്‍ധന. മുന്‍വര്‍ഷം ഇതേകാലത്തെ 4.074 കോടിയില്‍ നിന്ന് 4.321 കോടി രൂപയാണ് ലാഭം ുയര്‍ന്നത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം എട്ടുശതമാനം ഉയര്‍ന്ന് 23.257 കോടി രൂപയിലെത്തി.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ബിസിനസില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തെ വരുമാനവും ലാഭവും ഇപ്പോള്‍ കണക്കാക്കുന്നില്ല. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനുശേഷമേ ഇതേക്കുറിച്ച് പറയാനാകു എന്ന് സി. ഇ. ഒ. സലില്‍ പരേഖ് പറഞ്ഞു.

ഓഹരിയൊന്നിന് 9.50 രൂപ ലാഭവീതം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വാഗ്ദാനം ചെയ്തിട്ടുള്ള നിയമങ്ങളുമായി മുന്നോട്ടുപോകും. ഉറി ലെവിനെ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചതായും ഇന്‍ഫോസിസ് അറിയിച്ചു.

TAGS: Infosys |