ഇന്‍ഫോസിസ് ലാഭത്തില്‍ 13.4% വര്‍ധന

Posted on: January 13, 2023

ന്യൂഡല്‍ഹി: ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 13.4 ശതമാനത്തിന്റെ വര്‍ധന. 6,586 കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,809 കോടി രൂപയായിരുന്നു ലാഭം.

വരുമാനം 20.2 ശതമാനം വര്‍ധിച്ച് 38,318 കോടിയുമായി. ഓഹരി നിക്ഷേപകര്‍ പ്രതീക്ഷിച്ചതിലേറെ (സ്ട്രീറ്റ്എസ്റ്റിമേറ്റ്) വര്‍ധന ലാഭത്തിലും വരുമാനത്തിലും ഇന്‍ഫോസിസ് മൂന്നാം ക്വാര്‍ട്ടറിലും നേടി.

 

TAGS: Infosys |