നിര്‍മിത ബുദ്ധിയുമായി കൈകോര്‍ക്കാനൊരുങ്ങി ഇന്‍ഫോസിസ

Posted on: July 19, 2023

കൊച്ചി : ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), വിപ്രോ എന്നീ ഐടി കമ്പനികള്‍ക്ക് പിന്നാലെ നിര്‍മിത ബുദ്ധിയുമായി (എഐ) കൈകോര്‍ക്കാനൊരുങ്ങി ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ സേവന കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ്.

എഐഓട്ടൊമേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫോസിസ് നിലവിലുള്ള ഒരു ക്ലയന്റുമായി അഞ്ച് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കരാറിലേര്‍പ്പെട്ടതായി കമ്പനി അറിയിച്ചു. 16,400 കോടി രൂപയാണ് ഇടപാട് മൂല്യം.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 25,000 എന്‍ജിനീയര്‍മാര്‍ക്ക് എഐയില്‍ പരിശീലനംനല്‍കുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. ശേഷം വിപ്രോയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിത ബുദ്ധിയിലേക്ക് 8,200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇന്‍ഫോസിസിന്റെ ഈ നീക്കം.

 

TAGS: Infosys |