ഇന്‍ഫോസിസ്‌ന് ലാഭത്തില്‍ വര്‍ധന

Posted on: April 14, 2023

ന്യൂഡല്‍ഹി : മാര്‍ച്ചില്‍ അവസാനിച്ച 3 മാസത്തില്‍ ഇന്‍ഫോസിസ് 6128 കോടി രൂപ ലാഭം നേടി. 2022 മാര്‍ച്ചില്‍ അവസാനിച്ച ഇതേ കാലയളവുമായി താരതമ്യം ചെയ്താല്‍ 7.8 ശതമാനം വര്‍ധന, വരുമാനം 37,441 കോടി രൂപ. വര്‍ധന 16 ശതമാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 9 ശതമാനം കൂടി 24,095 കോടിയിലെത്തി. വരുമാനത്തിലുണ്ടായ വര്‍ധന 20.7 ശതമാനം. ഇത് 146,767 കോടിയായി. ഒരു ഓഹരിക്ക് 17.50 രൂപ നിരക്കില്‍ ലാഭവിഹിതവും പ്രഖ്യാപിച്ചു.

 

TAGS: Infosys |