കമ്പനികള്‍ തിരിച്ചടവു മുടക്കം 31-ാം ദിവസം വെളിപ്പെടുത്തണം

Posted on: November 21, 2019

മുംബൈ : സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വായ്പയോ മറ്റേതെങ്കിലും തിരിച്ചടവുകളോ നിശ്ചിത തീയതി മുതല്‍ 30 ദിവസം വരെ മുടങ്ങിയാല്‍ മുപ്പത്തൊന്നാമത്തെ ദിവസം അക്കാര്യം വെളിപ്പെടുത്തണമെന്ന് ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി.

തിരിച്ചടവുകളില്‍ വീഴ്ച വരുന്നത് സാമ്പത്തിക പ്രതിസന്ധിയുടെയോ നടപടിപ്പിശകുകളുടെയോ സൂചനയാകാമെങ്കിലും അതൊന്നും സമയത്തു പുറത്തുവരുന്നില്ലെന്നു വിലയിരുത്തിയാണ് സെബി 31 ദിവസം എന്ന പരിധി നിശ്ചയിച്ചത്.

വലിയ തുക വിപണിയില്‍ നിക്ഷേപിക്കാനുളളവരെ സഹായിക്കുന്ന പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്) കമ്പനികള്‍ക്കും സെബി പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചു. പിഎംഎസ് സേവനം പ്രയോജനപ്പെടുത്തണമെങ്കില്‍ കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയായിരിക്കണം. 25 ലക്ഷമാണു നിലവിലെ കുറഞ്ഞ പരിധി. നിലവിലെ നിക്ഷേപങ്ങള്‍ അതതു കരാര്‍ കാലാവധി വരെ തുടരാം. പിഎംഎസ് സ്ഥാപനങ്ങലുടെ ആസ്തി മൂല്യം കുരഞ്ഞ് 2 കോടി രൂപയായിരിക്കണമെന്ന നിബന്ധന 5 കോടി രൂപ എന്നുയര്‍ത്തുകയും ചെയ്തു.

TAGS: Sebi |