April 2024
സാധാരണക്കാര്‍ക്കും നിക്ഷേപിക്കാവുന്നതരത്തില് മ്യൂച്വല്‍ ഫണ്ടുകളെ മാറ്റാന്‍ സെബി
Posted on: December 14, 2023
കൊച്ചി : സാധാരണക്കാര്‍ക്കും നിക്ഷേപിക്കാനുതകുന്ന രീതിയില്‍ മ്യൂച്വല്‍ ഫണ്ടുകളെ മാറ്റാനൊരുങ്ങുകയാണ് സെബി. മ്യൂച്വല്‍ ഫണ്ടുകളെ ചെറു യൂണിറ്റുകളാക്കി ലഭ്യമാക്കാനാണ് ക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ തീരുമാനം.
എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള എറ്റവും കുറഞ്ഞ തുക 250 രൂപയാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എല്ലാ മേഖലയില്‍ നിന്നുള്ളവരെയും, പ്രത്യേകിച്ച് വനിതാ നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വളരെ കുറച്ച് ഫണ്ട് ഹൗസുകള്‍ 100 രൂപ മുതലുള്ള എസ്ഐപി നിക്ഷേപത്തിനുള്ള സൗക
ര്യം നല്‍കുന്നുണ്ടെങ്കിലും 500 രൂപയാണ് പല ഫണ്ട് ഹൗസുകളും അനുവദിക്കുന്ന മിനിമം എസ്ഐപി നിക്ഷേപത്തുക. ഇത് 100 ആക്കി നിലനിര്‍ത്താന്‍ സെബിക്ക് കഴിഞ്ഞില്ലെങ്കിലും 250 എന്ന കുറഞ്ഞ നിരക്ക് ഈ രംഗത്തെ വലിയ മാറ്റമായിരിക്കും.
എസ്ഐപി നിക്ഷേപത്തിലേക്കെത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കൊല്ലം നവംബറില്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപം 17,073.30 കോടി രൂപ കടന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം എസ്ഐപി ആസ്തിയും വര്‍ധിച്ചു. ഒക്റ്റോബറില്‍ 8.59 ലക്ഷം കോടി രൂപയായിരുന്ന എസ്ഐപി എയുഎം നവംബറില്‍ 9.31 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചത്.
TAGS: Sebi |