ഉടമകള്‍ക്കും ജീവനക്കാര്‍ക്കും കമ്പനികളിലെ ഓഹരികള്‍ വാങ്ങുന്നതിന് ജൂണ്‍ 30 വരെ വിലക്ക്

Posted on: April 3, 2020

മുംബൈ : ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും അതേകമ്പനിയില്‍ ഓഹരി ഇടപാടി നടത്തുന്നതിന് ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ വിലക്ക്. കമ്പനികളുടെ ഫലപ്രഖ്യാപനത്തിനുള്ള സമയം നീട്ടയതിനാലാണ് നടപിട. പാദവര്‍ഷ ഫലവും വാര്‍ഷിക ഫലവും പ്രഖ്യാപിച്ച് 48 മണിക്കൂര്‍ വരെ കമ്പനികളുടെ ട്രേഡിംഗ് വിന്‍ഡോ അടച്ചിടാറുണ്ട്. ഈ സമയത്ത് കമ്പനി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഓഹരികള്‍ വാങ്ങാന്‍ കഴിയില്ല. ഇന്‍സൈഡര്‍ ട്രേഡിംഗ് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പാദവര്‍, ഫലവും വാര്‍ഷിക ഫലവും പ്രഖ്യാപിക്കുന്നതിന് ഒരു വര്‍ഷത്തെ സമയം കൂടുതല്‍ നല്‍കിയിരുന്നു. സാധാരണ സാമ്പത്തിക വര്‍ഷം അവസാനിച്ച് 60 ദിവസത്തിനകം വാര്‍ഷിക ഫലം പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് മേയ് 31 വരെയാണ് സമയമുള്ളത്. ഇത് ജൂണ്‍ 30 വരെ നീട്ടി. ഇതേത്തുടര്‍ന്നാണ് പാദഫലവും വാര്‍ഷിക ഫലവും പ്രഖ്യാപിക്കുന്നതുവരെ ട്രേഡിംഗ് വിന്‍ഡോ ക്ലോസ് ചെയ്യാന്‍ സെബി കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

TAGS: Company Law | Sebi |