എജിഎം നടത്താന്‍ സാവകാശം നല്‍കി

Posted on: March 27, 2020

മുംബൈ : സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വാര്‍ഷിക പൊതുയോഗം (എജിഎം) നടത്തുന്നതിന് ഒരു മാസം സാവകാശം നല്‍കി. വലിയ കമ്പനികള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് അഞ്ചുമാസത്തിനകം എജിഎം നടത്തണം എന്നത് ആറുമാസം എന്നാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തേക്കു മാത്രമാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി നല്‍കിയത്.

TAGS: AGM | Sebi |