സിയാല്‍ ലാഭവീതം കൂട്ടണമെന്ന് ഓഹരിയുടമാ സംഘടന

Posted on: June 27, 2019

നെടുമ്പാശേരി :  കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി ഈ വര്‍ഷം ഓഹരിയുടമകള്‍ക്ക് 35 ശതമാനം ഡിവിഡന്‍സ് നല്‍കണമെന്ന് വിമാനത്താവള ഓഹരിയുടമാസംഘടന വര്‍ക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ. കെ. നസീര്‍ അധ്യക്ഷനായിരുന്നു. ദേവസ്സിക്കുട്ടി പടയാട്ടില്‍, തോമസ് ഏബ്രഹാം, സജി തോമസ്, എം. കെ. ദിലീപ്, കെ. ടി തോമസ്, ഡേവിസ് ചക്കാലക്കല്‍, കെ. പി. ഗോപാലകൃഷ്ണന്‍, സി. ദിവാകരന്‍പിള്ള, കെ. എ സുരേന്ദ്രന്‍പിള്ള, കെ. വി മാത്യു, എ. കെ. നസീം പ്രസംഗിച്ചു.

TAGS: Cial |