സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും

Posted on: October 2, 2023

 

കൊച്ചി : അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നട
പ്പിലാക്കിയ ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും. ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര,
എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വിക
സനം, എയ്‌റോ ലോഞ്ച്, ഗോള്‍ഫ്ടൂറിസം, ഇലക്ട്രോണിക്‌സ് സുരക്ഷാവലയം എന്നിവയുടെ നിര്‍മാ
ണോദ്ഘാടനവുമാണ് നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ മന്ത്രി പി.
രാജീവ് ചടങ്ങില്‍ അധ്യക്ഷനാകും. സിയാല്‍ ഡയറക്റ്റര്‍ എം.എ.യൂസഫലി, സിയാല്‍ മാനെജിങ്
ഡയറക്റ്റര്‍ എസ്. സുഹാസ് ഐഎഎസ്, റവന്യൂ മന്ത്രി അഡ്വ.കെ. രാജന്‍, പൊതുമരാമത്ത് മ
ന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ആശംസകള്‍ നേ
എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, എംപിമാരായ ബെന്നി ബഹനാന്‍,
ഹൈബി ഈഡന്‍, ചീഫ് സെക്രട്ടറി വി. വേണു ഐഎഎസ്, സി.എന്‍. മോഹനന്‍, അങ്കമാലി നഗ
രസഭ ചെയര്‍മാന്‍ മാത്യു തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. കുഞ്ഞ്, വി.എം. ഷംസു
ദ്ദീന്‍, ഗ്രേസി ദയാനന്ദന്‍, ശോഭ ഭരതന്‍, സിയാല്‍ ഡയറക്റ്റര്‍മാരായ ഇ.കെ. ഭരത് ഭൂഷണ്‍, അരുണ
സുന്ദരരാജന്‍, എന്‍.വി. ജോര്‍ജ്, ഇ.എം. ബാബു, പി. മുഹമ്മദലി, സിയാല്‍ എക്‌സിക്യൂട്ടിവ് ഡയറ
ക്റ്റര്‍ & കമ്പനി സെക്രട്ടറി സജികെ. ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.

കാര്‍ഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളര്‍ച്ചയനുസരിച്ചാണ്‍ പദ്ധതികള്‍ സ
ജ്ജമാക്കിയിട്ടുള്ളത്. സിയാലിലെ പ്രതിവര്‍ഷ കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി രണ്ട് ലക്ഷം ടണ്ണാ
യി വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ് കാര്‍ഗോ ടെര്‍മിനല്‍ പദ്ധതി. പ്രധാനമായും കേരളത്തിലെ കാ
ര്‍ഷികോത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനുള്ളശ്രമങ്ങള്‍ക്ക് ഈ പദ്ധതി കരു
ത്ത് പകരും.

വിമാനത്താവളത്തിലെ പുറപ്പെടല്‍ പ്രക്രിയ, ആധുനിക ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സഹായ
ത്താല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. ഇതിനായി സോഫ്‌റ്റ്വെയര്‍ രൂപ
കല്‍പ്പന ചെയ്തിരിക്കുന്നത് സിയാല്‍ ഐടി വിഭാഗം തന്നെയാണ്.

അതേസമയം വിമാനത്താവള അഗ്‌നിരക്ഷാ സേനയെ എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ്
എന്ന നിലയിലേക്ക് ആധുനികവത്കരിക്കുന്ന പദ്ധതിയാണ് എമര്‍ജന്‍സി സര്‍വീസ്. പദ്ധതി നടപ്പി
ലാക്കുന്നതോടെ അടിയന്തരാവശ്യ വാഹന വ്യൂഹത്തിലേക്ക് ഓസ്ട്രിയന്‍ നിര്‍മിത രണ്ട് ഫയര്‍ എ
ന്‍ജിനുകള്‍, മറ്റ് ആധുനിക വാഹനങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കപ്പെടും.

യാത്രക്കാര്‍ക്ക് ഹ്രസ്വസമയ വിശ്രമത്തിനായി രണ്ടാം ടെര്‍മിനലിനു സമീപം ലക്ഷ്വറി എയ്‌റോ ലോ
ഞ്ചും നിര്‍മിക്കുന്നുണ്ട്. ഇതിനായി ഭാഗമായി 42 ആഡംബര ഗസ്റ്റ് റൂമുകള്‍, ഹോട്ടലുകള്‍, മിനി കോ
ണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടിയില്‍ നിര്‍മി
ക്കും. കൂടാതെ വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ‘പെ
രിമീറ്റര്‍ ഇന്‍ട്രേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം എന്ന അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയവും
ഒരുക്കുന്നുണ്ട്. എട്ട് പുതിയ എയ് റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ അലക്ഷം ചതുരശ്രയടി വിസ്തീ
ര്‍ണത്തിലാണ് അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം. ഇതോടെ വിമാന പാര്‍ക്കിങ് ബേയുടെ എണ്ണം
44 ആയി ഉയരും.

 

TAGS: Cial |