കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും

Posted on: November 28, 2023

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍ പാര്‍ക്കിങ്ങും ഇനി ഡിജിറ്റല്‍. ഫാ
സ്ടാഗ് വഴിയുള്ള പ്രവേശനവും പാര്‍ക്കിംഗ് സ്‌പോട്ട് ബുക്ക് ചെയ്യാവുന്നതുമായ സ്മാര്‍ട്ട് പാര്‍ക്കിംഗ്
സംവിധാനം ഡിസംബര്‍ 1ന് നിലവില്‍ വരും.

നിലവില്‍ ഒരു വാഹനത്തിന് വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും ശരാശരി 2 മിനിറ്റ് എടുക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇത് 8 സെക്കന്‍ഡ് ആയി കുറയും. നാവിഗേഷന്‍ സംവിധാനം, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പാര്‍ക്കിംഗ് സ്‌പോട്ട് മുന്‍
കൂട്ടി ബുക്കു ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഓട്ടമാറ്റിക് പേ-ഓണ്‍ ഫ്രൂട്ട് സ്റ്റേഷനുകളിലൂടെ യാത്രക്കാര്‍ക്ക് പാര്‍ക്കിംഗ് ഫീസ് സ്വയം അടയ്ക്കാം. സിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പാര്‍ക്കിംഗ് സ്ലോട്ടുകള്‍ ബുക്കു ചെയ്യുന്നത്. ഫാസ്ടാഗ് ഇല്ലാതെ വാഹനങ്ങളെ താല്‍ക്കാലികമായി കടത്തിവിടും.

 

TAGS: Cial |