ഇന്‍ഫോസിസിന്റെ ലാഭത്തില്‍ 30 ശതമാനം ഇടിവ്

Posted on: January 12, 2019

ബംഗലുരു : രാജ്യത്തെ രണ്ടാമത്തെ വലിയ ഐ ടി കമ്പനിയായ ഇന്‍ഫോസിസ് 2018 ഒക്ടോബര്‍ – ഡിസംബര്‍ പാദത്തില്‍ 3,610 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,129 കോടിയെ അപേക്ഷിച്ച് 30 ശതമാനം കുറവ്. വരുമാനം 20.3 ശതമാനം ഉയര്‍ന്ന് 21,400 കോടിയായി.

ഓഹരിയുടമകളില്‍ നിന്ന് 8,260 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഓഹരിയൊന്നിന് പരമാവധി 800 രൂപ നിരക്കിലായിരിക്കും ഓഹരികള്‍ മടക്കി വാങ്ങുക. ഓഹരിയൊന്നിന് നാലു രൂപ നിരക്കില്‍ പ്രത്യേക ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: Infosys |