സൗത്ത് ഇന്ത്യൻ ബാങ്കിന് 101 കോടി രൂപ അറ്റാദായം

Posted on: January 21, 2016

V-G-Mathew-SIBCEO-big

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പുധനകാര്യ വർഷത്തിലെ മൂന്നാം ക്വാർട്ടറിൽ 15.58 ശതമാനം അറ്റാദായം വളർച്ച രേഖപ്പെടുത്തി. അറ്റാദായം കഴിഞ്ഞ ധനകാര്യ വർഷം ഇതേകാലയളവിലെ 87.93 കോടിയിൽ നിന്ന് 101.63 കോടി രൂപയായി വർധിച്ചു.

ബാങ്കിന്റെ മൊത്തം ബിസിനസ് 8585 കോടി രൂപ വർധിച്ച് 94,042 കോടി രൂപയായി (10.05 % വളർച്ച). നിക്ഷേപങ്ങൾ 10.28% വളർച്ചയോടെ 53,441 കോടി രൂപയായി. വായ്പകൾ 3603 കോടി രൂപയുടെ (9.74 %) വർധനവോടെ 40,601 കോടി രൂപയായി. ബാങ്കിന്റെ കാസ നിക്ഷേപങ്ങൾ 1883 കോടി രൂപ വർധിച്ച് 12,307 കോടി രൂപയായി (18.06 % വളർച്ച). മൊത്തം നിക്ഷേപത്തിന്റെ 23.03 % ആണ് ഇപ്പോൾ ഈ നിക്ഷേപങ്ങൾ.

മൂന്നാം ക്വാർട്ടറിൽ ബാങ്കിന്റെ നികുതിക്കുശേഷമുള്ള ലാഭത്തിൽ 15.58% വളർച്ചയും രണ്ാം ക്വാർട്ടറുമായി താരതമ്യം ചെയ്യുമ്പോൾ 8.84 % വളർച്ചയും രേഖപ്പെടുത്തിയതായി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.