സൗത്ത് ഇന്ത്യൻ ബാങ്കിന് ഐ ഡി ആർ ബി ടി അവാർഡ്

Posted on: July 21, 2016
ഐഡിആർബിടി പുരസ്‌കാരം ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജനിൽ നിന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു സ്വീകരിക്കുന്നു.

ഐഡിആർബിടി പുരസ്‌കാരം ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജനിൽ നിന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു സ്വീകരിക്കുന്നു.

ഹൈദരാബാദ് : സൗത്ത് ഇന്ത്യൻ ബാങ്കിന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്പ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്‌നോളജി (ഐഡിആർബിടി) ഏർപ്പെടുത്തിയ ബെസ്റ്റ് ബാങ്ക് അവാർഡ്. ഇലക്ട്രോണിക് പേമെന്റ് രംഗത്തെ മികവിനാണ് ചെറുബാങ്ക് വിഭാഗത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് പുരസ്‌കാരം ലഭിച്ചത്. റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജനിൽ നിന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. ജി. മാത്യു അവാർഡ് സ്വീകരിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക് ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ ടി.ജെ. റാഫേൽ, ആർബിഐ ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി, ഐഡിആർബിടി ഡയറക്ടർ ഡോ. എ. എസ്. രാമശാസ്ത്രി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.